Today: 02 Jul 2024 GMT   Tell Your Friend
Advertisements
സുനിത വില്യംസിന്റെ തിരിച്ചുവരവ് മാസങ്ങളോളം വൈകും
Photo #1 - America - Otta Nottathil - sunita_return_delay
ന്യൂയോര്‍ക്ക്: എട്ടു ദിവസത്തെ ദൗത്യത്തിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പോയ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര മാസങ്ങളോളം വൈകിയേക്കും. ഇവരെ തിരിച്ചെത്തിക്കാന്‍ നിലവില്‍ കൃത്യമായ തീയതികളൊന്നും നാസ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികള്‍ക്കൊപ്പം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സുനിത വില്യംസും വില്‍മോറും പങ്കാളികളാണ്. സുനിത ഇതു മൂന്നാം വട്ടമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്.

സ്ററാര്‍ലൈനര്‍ ദൗത്യത്തിന്റെ കാലാവധി 45 ദിവസം മുതല്‍ 90 ദിവസം വരെ ദീര്‍ഘിപ്പിക്കുന്ന കാര്യം നാസ പരിഗണിക്കുന്നുണ്ടെന്നാണ് ഏജന്‍സിയുടെ കോമേര്‍ഷ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്ററീവ് സ്ററിച്ച് പറയുന്നത്. സുനിത വില്യംസിനേയും ബച്ച് വില്‍മോറിനേയും വഹിച്ചുള്ള യാത്രയ്ക്കിടെ പലതവണ ഹീലിയം ചോര്‍ച്ചയുണ്ടായെന്നും ത്രസ്റററുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേ പേടകത്തില്‍ തന്നെ സഞ്ചാരികളെ തിരികെ എത്തിക്കുന്നത് സുരക്ഷിതമല്ല.

പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊര്‍ജം നല്‍കുന്നത് സര്‍വീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാല്‍ ഈ സര്‍വീസ് മോഡ്യൂള്‍ കത്തിച്ചാമ്പലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പന. അക്കാരണത്താല്‍ സര്‍വീസ് മോഡ്യൂളിലെ പ്രശ്നം ഭൂമിയില്‍ തിരിച്ചെത്തിച്ച് പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തില്‍ തന്നെ നിര്‍ത്തി അവിടെ നിന്ന് പ്രശ്നങ്ങള്‍ പഠിക്കുന്നത്.

ഇത് പരിശോധിച്ചുവരികയാണെന്നാണ് നാസ പറയുന്നത്. ഈ സാഹചര്യത്തിലാണ് ദൗത്യത്തിന്റെ കാലാപരിധി മൂന്ന് മാസം വരെ ദീര്‍ഘിപ്പിക്കുന്നകാര്യം നാസ പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് യാത്രയ്ക്കിടെ ത്രസ്റററുകള്‍ക്ക് തകരാര്‍ സംഭവിച്ചത് എന്നാണ് പരിശോധിക്കുന്നത്. അതിനുള്ള ഉത്തരം ലഭിച്ചാല്‍ മാത്രമേ പേടകം അണ്‍ഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. സ്ററാര്‍ലൈനറിന്റെ തകരാറിനുള്ള കാരണം സംബന്ധിച്ച് എഞ്ചിനീയര്‍മാര്‍ക്ക് ഇപ്പോഴും കൃത്യമായ ധാരണ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
- dated 30 Jun 2024


Comments:
Keywords: America - Otta Nottathil - sunita_return_delay America - Otta Nottathil - sunita_return_delay,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
us_election_biden_obama_kamala
യുഎസില്‍ ബൈഡനു പകരം മിഷേലോ കമലയോ സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യമുയരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
biden_trump_debate_ageing
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡന്റെ പ്രായാധിക്യം സ്വന്തം പാര്‍ട്ടിയില്‍ ചര്‍ച്ചയാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
sunita_wiilliams_iss
സുനിത വില്യംസിന്റെ ബഹിരാകാശ വാഹനത്തിനു തകരാര്‍; മടക്കയാത്ര അനിശ്ചിതത്വത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
trump_indins_green_card
ബിരുദ സര്‍ട്ടിഫിക്കറ്റിനൊപ്പം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രീന്‍ കാര്‍ഡും നല്‍കണം: ട്രംപ്
തുടര്‍ന്നു വായിക്കുക
jesus_ban_in_us_city_prayer
പ്രാര്‍ഥനയില്‍ 'യേശു' വേണ്ടെന്ന് യുഎസ് നഗരത്തില്‍ ഉത്തരവ്
തുടര്‍ന്നു വായിക്കുക
sunita_williams_travel_deffered_again
സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us